ഷോപ്പിയാനിലും പുൽവാമയിലും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ | ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. നാലു ജവാൻമാർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വെെകീട്ട് ഷോപിയാൻ നഗരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഓഫീസർ അടക്കം നാലു ജവാൻമാർക്ക് ഇവിടെ പരിക്കേറ്റു.

വെള്ളിയാഴ്ച പുലർച്ചെ പുൽവാമയിലെ ത്രാൽ മേഖലയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.



source http://www.sirajlive.com/2021/04/09/474681.html

Post a Comment

Previous Post Next Post