
തലശ്ശേരിയില്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ തള്ളിയപ്പോള്‍ പരിഹാസ്യരായ ബി ജെ പി നേതൃത്വം മുഖം രക്ഷിക്കാനായിരുന്നു നസീറിനെ പിന്തുണക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ബി ജെ പിയിലെ ഒരു വിഭാഗം സി ഒ ടി നസീറിനെ അംഗീകരിക്കാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പൊതുമധ്യത്തില്‍ നസീറിന് പിന്തുണയെന്ന് പറഞ്ഞ് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ പിന്തുണ വേണ്ടെന്ന് സി ഒ ടി നസീര്‍ അറിയിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/04/01/473898.html
Post a Comment