മോദി ശബരിമലയെക്കുറിച്ച് പറയുന്നത് വര്‍ഗീയത പരത്താന്‍: ശശി തരൂര്‍

തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയം പ്രചാരണത്തില്‍ പറയുന്നത് വര്‍ഗീയത വളര്‍ത്താനാണെന്ന് ശശി തരൂര്‍ എം പി. പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാല്‍ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ശ്രമം. കേരളത്തില്‍ സി പി എമ്മിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസാണെന്നും ശശി തരൂര്‍ പറഞ്ഞു.

നേമത്ത് ശക്തമായ ത്രികോണ മത്സരമാണ്. സി സി പി സഖ്യമെന്ന മോദിയുടെ വിമര്‍ശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളില്‍ ബി ജെ പിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തില്‍ എല്‍ ഡി എഫിനെ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/04/03/474043.html

Post a Comment

Previous Post Next Post