ആദ്യ ചാന്ദ്രദൗത്യത്തിലെ അംഗം മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

ന്യൂയോര്‍ക്ക് | ആദ്യ ചാന്ദ്രദൗത്യത്തില്‍ അംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് (90) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു .1969 ജൂലൈ 21നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയത്. നീല്‍ ആംസ്ട്രോംഗ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരോടൊപ്പം അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൈക്കല്‍ കോളിന്‍സിനായിരുന്നു കൊളംബിയ എന്ന ആ കമാന്‍ഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷന്‍മാരായി.

1969 ജൂലൈ 16 നാണ് അപ്പോളോ 11 ചാന്ദ്രയാത്രികരുമായി പുറപ്പെട്ടത്. വിക്ഷേപണത്തിനു 12 മിനിറ്റിനു ശേഷം വാഹനം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. മൂന്നു ദിവസത്തിനു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലും. തൊട്ടടുത്ത ദിവസം ആംസ്‌ട്രോംഗും ആല്‍ഡ്രിനും ഈഗിള്‍ എന്ന ചാന്ദ്രവാഹനത്തിലേക്കു കയറി. ആ സമയം കോളിന്‍സ് കൊളംബിയയില്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു.



source http://www.sirajlive.com/2021/04/29/477305.html

Post a Comment

Previous Post Next Post