കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട് | വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍. കാസര്‍കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് കലക്ടറുടെ ഉത്തരവില്‍ പറയുന്നത്.

ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതികരിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പുതിയ കണക്ക് പ്രകാരം 4062 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. നാല് ആശുപത്രികളിലായി 176 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. ആറ് ഐസിയു ബെഡുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.



source http://www.sirajlive.com/2021/04/19/475942.html

Post a Comment

أحدث أقدم