
കണ്ണൂരില്‍ വ്യാപക അക്രമ പരമ്പരകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചത്. മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം ഓഫിസകള്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.
മന്‍സൂറിന്റെ മൃതദേഹം ഇന്നലെ പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. പെരിങ്ങത്തൂര്‍, പരിങ്ങളം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നിവിടങ്ങളിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ്, ബ്രാഞ്ച് ഓഫിസ് എന്നിവിടങ്ങളില്‍ തീയിടുകയായിരുന്നു.
പ്രദേശത്തെ ബസ് ഷെല്‍ട്ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ക്രമസമാധാനപാലനത്തിനായി പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പാനൂര്‍ മേഖലയില്‍ ഒരു കമ്പനി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനെയും ഒരു കമ്പനി ആന്റി നക്സല്‍ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/04/08/474567.html
Post a Comment