ന്യൂഡല്‍ഹി | കൊവിഡ് വാക്‌സീന് ജി എസ് ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വാക്‌സീന് വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. നിലവില്‍ ചുമത്തുന്ന അഞ്ച് ശതമാനം ജി എസ് ടി ഒഴിവാക്കാനാണ് ആലോചിക്കുന്നത്. വാക്‌സീനുള്ള കസ്റ്റംസ് നികുതി നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്‌സീന്റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. 400ല്‍ നിന്ന് 300 ആയാണ് കുറച്ചത്. സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതോടെയാണിത്.
source http://www.sirajlive.com/2021/04/29/477349.html
إرسال تعليق