കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍; കോട്ടക്കലില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം | കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ സെന്ററില്‍ ക്ലാസ് നടത്തിയ സംഭവത്തില്‍ കോട്ടക്കലില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ യൂണിവേഴ്സല്‍ സെന്റര്‍ നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 200 ഓളം കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നടത്തിയെന്നാണ് കണ്ടെത്തിയത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം കലക്ടര്‍, ഡി എംഒ, സി ഡബ്യു സി ചെയര്‍മാന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ മാനേജരടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടക്കല്‍ സി ഐ .എം സുജിത്ത് പറഞ്ഞു.



source http://www.sirajlive.com/2021/04/29/477338.html

Post a Comment

أحدث أقدم