എല്‍ ഡി എഫിന് നൂറിലേറെ സീറ്റ്; നേമത്ത് ബി ജെ പി ജയിക്കില്ല- കോടിയേരി

തിരുവനന്തപുരം | എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം ഒരുക്കിയ സര്‍ക്കാറാണ് പിണറായി വിജയന്റേതെന്ന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിത്. വിശ്വാസികള്‍ കൂട്ടത്തോടെ എല്‍ ഡി എഫിന് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നൂറിലധികം സീറ്റുകള്‍ നേടി എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തില്‍ ബി ജെ പി അധികാരത്തില്‍ വരില്ല. ബി ജെ പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഒരു നീക്കുപോക്കിനും എല്‍ ഡി എഫ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



source http://www.sirajlive.com/2021/04/06/474324.html

Post a Comment

Previous Post Next Post