കെ എം ഷാജിയെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

കോഴിക്കോട് | അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡിന് പിന്നാലെ ലീഗ് എം എല്‍ എ കെ എം ഷാജിയെ വിജിലന്‍സ് ഉടന്‍ ചോാദ്യം ചെയ്യും. ഇത് സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി വിജിലന്‍സ് ഇന്ന് തന്നെ ഷാജിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും.
നാല് ദിവസം മുമ്പാണ് കെ എം ഷാജിയുടെ അഴീക്കോട്ടേയും കോഴിക്കോട്ടേയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ നാണയങ്ങളും ഭൂമി ഇടപാടിന്റെ 73 രേഖകളും കണ്ടെടുത്തിരുന്നു.

2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് എടുത്തത്.

 

 



source http://www.sirajlive.com/2021/04/15/475450.html

Post a Comment

أحدث أقدم