പാക്കിസ്ഥാനില്‍ ഭീകരാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ | തെക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ആഢംബര ഹോട്ടലിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ചൈനീസ് അംബാസിഡര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് സ്‌ഫോടനമുണ്ടായത്. ബലൂചിസ്ഥാനിന്‍ പ്രവിശ്യയിലെ ക്വറ്റയിലുള്ള സെറീന ഹോട്ടലിന്റെ പാര്‍ക്കിംഗിലായിരുന്നു സ്‌ഫോടനം.

സ്‌ഫോടനമുണ്ടായപ്പോള്‍ അംബാസിഡറും സംഘവും ഒരു യോഗത്തിനായി പുറപ്പെട്ടിരുന്നതായി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

പാര്‍ക്കിംഗില്‍ ഉണ്ടായിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ഐഇഡി ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.



source http://www.sirajlive.com/2021/04/22/476322.html

Post a Comment

Previous Post Next Post