
എല്ലാ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്‌കാരണത്തിന് പദ്ധതി തയാറാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാലിന്യം ശേഖരിക്കുന്നവര്‍ക്കും ഈ രംഗത്തെ അസംഘടിത മേഖലയിലുള്ളവരേയും രജിസ്റ്റര്‍ ചെയ്യുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും വേണം. പൊതുനിരത്തില്‍ മാലിന്യം കത്തിക്കാന്‍ അനുവദിക്കരുത്. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്ന് പ്രതിമാസം യൂസര്‍ഫീ ഈടാക്കണം. കാലപ്പഴക്കമുള്ള മാലിന്യകൂമ്പാരങ്ങളില്‍ ബയോമൈനിംഗ് നടത്തണം. കെട്ടിട നിര്‍മാണത്തിന്റേയും പൊളിക്കലിന്റേയും ഭാഗമായി വരുന്ന മാലിന്യങ്ങളില്‍ നിന്ന് 20 ശതമാനം വരെ സാധനങ്ങള്‍ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
source http://www.sirajlive.com/2021/04/18/475781.html
إرسال تعليق