സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും

ന്യൂഡൽഹി | സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും. കൊവിഡ് സാഹചര്യത്തിൽ വൈകിട്ട് 5 മണിക്ക് വർച്വൽ ആയിട്ടാകും യാത്രയയപ്പ് ചടങ്ങ്. അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് എൻ വി രമണ നാളെ ചുമതലയേൽക്കും.

2019 നവംബർ 18നാണ് ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്. വിരമിക്കൽ ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും.



source http://www.sirajlive.com/2021/04/23/476460.html

Post a Comment

Previous Post Next Post