യു എസ് വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ഇന്ത്യക്കാര്‍

ന്യൂയോര്‍ക്ക്  | അമേരിക്കയിലെ ഇന്‍ഡ്യാനപ്പലിസില്‍ അക്രമി വെടിവച്ചു കൊലപ്പെടുത്തിയ എട്ട് പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന. ഇന്‍ഡ്യാനപ്പലിസിലെ സിഖ് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാല് പേരെന്നു സിഖ് സമുദായിക നേതാവിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും സിഖ് സമുദായിക നേതാവ് ഗുരിന്ദര്‍ സിങ് ഖല്‍സ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം ഇന്‍ഡ്യാനപ്പലിസ് പോലീസ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഇന്‍ഡ്യാനപ്പലിസ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഡെലിവറി സര്‍വീസ് കമ്പനി ഫെഡെക്‌സിന്റെ കേന്ദ്രത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പരുക്കേറ്റ അഞ്ച് പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനവായ കുട്ടിയാണ്.വെടിവെപ്പിന് പിന്നാലെ അക്രമി ജീവനൊടുക്കിയിരുന്നു.



source http://www.sirajlive.com/2021/04/17/475664.html

Post a Comment

Previous Post Next Post