
ഭാരത് ബയോട്ടെക്കിന്റെ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ (കൊവാക്സിന്‍) ലഭിച്ച 0.04 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. അതായത് ആദ്യ ഡോസ് വാക്സിനെടുത്ത 93,56,436 പേരില്‍ കൊവിഡ് ബാധിച്ചത് 4,208 പേര്‍ക്ക് മാത്രമാണ്. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരില്‍ 695 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനെടുത്ത 0.02 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. ആദ്യ ഡോസ് കൊവിഷീല്‍ഡ് വാക്സിനെടുത്ത 10,03,02,745 പേരില്‍ 17,145 പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചുള്ളു. രണ്ടാം ഡോസ് വാക്സിനെടുത്ത 1,57,32,754 പേരില്‍ 5,014 പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
source http://www.sirajlive.com/2021/04/22/476331.html
إرسال تعليق