കൊച്ചി | ബന്ധുനിയമന വിവാദത്തില്‍ തന്നെ കുറ്റക്കാരനായി കണ്ടെത്തിയ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി അവധിക്കാല ബെഞ്ചാണ് പരിഗണിക്കുക. വസ്തുതകള്‍ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ പ്രധാന വാദം. ബന്ധു നിയമന വിവാദം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ഹരജിയിലുണ്ട്. ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് തുടര്‍ നടപടികള്‍ക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.
source
http://www.sirajlive.com/2021/04/13/475197.html
إرسال تعليق