മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

തിരുവനന്തപുരം | കൊവിഡ്- 19 സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്തെത്തും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ നാളായി കണ്ണൂരിലായിരുന്നു അദ്ദേഹം. വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൊവിഡും സ്ഥിരീകരിച്ചു. തുടർന്ന് കൊഴിക്കോട് മെഡി.കോളജിൽ പ്രവേശിപ്പിച്ചു. കൊവിഡ് മുക്തനായി പിണറായിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെ മന്ത്രിസഭായോഗങ്ങൾ ഓൺലൈനായി ചേർന്നിരുന്നു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു.



source http://www.sirajlive.com/2021/04/21/476173.html

Post a Comment

Previous Post Next Post