കല്‍പ്പറ്റ സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരഗം രൂക്ഷമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന അഞ്ച് ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും ഉത്തരവുണ്ട്. രാത്രികാലങ്ങളില്‍ ശക്തമായ പരിശോധനയും തുടരും.
അതിനിടെ ഷിഗല്ല രോഗം സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ കുടിവെള്ളം വിതരണം ചെയ്യും. കോളനികളിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും പഞ്ചായത്തും സന്നദ്ധസംഘടനകളും ചേര്‍ന്ന് ശുചീകരിച്ചു. ആദിവാസി മേഖലകളില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഇന്ന് ബോധവത്ക്കരണ ക്യാമ്പയിനുകളും നടത്തും.
source
http://www.sirajlive.com/2021/04/15/475448.html
Post a Comment