തിരുവനന്തപുരം | കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണില്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് സൂചന. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കട്ടേയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലും ഓണ്‍ലൈന്‍ ക്ലാസുകളെ തന്നെ ആശ്രയിക്കേണ്ടി വരും. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതിനിടെ, കൊവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/04/11/474904.html
Post a Comment