തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ഡൗണ്‍

ചെന്നൈ | കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പെടുത്തി. സിനിമാ ഹാളുകള്‍, ജിമ്മുകള്‍, റിക്രിയേഷന്‍ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവ അടച്ചിടും.

സംസ്ഥാനത്ത് ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പലചരക്ക് കടയും പച്ചക്കറിക്കടയും മറ്റു അവശ്യ സര്‍വീസ് കടകളും മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. അനുവദിക്കും.

തമിഴ് നാട്ടില്‍ ഇന്നലെ മാത്രം പതിനയ്യായിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനൊന്നായിരത്തോളം ആളുകള്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്തെ സജീവ കേസുകള്‍ ഒരു ലക്ഷത്തിലധികമായി വര്‍ദ്ധിച്ചു. നാലായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈയില്‍ 31,000 ലധികം ആളുകള്‍ ചികിത്സയിലുണ്ട്.



source http://www.sirajlive.com/2021/04/26/476854.html

Post a Comment

أحدث أقدم