എഴാം ദിനവും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കണക്ക്; രണ്ട് ലക്ഷം പിന്നിട്ട് മരണം; ഇന്ന് മുവായിരത്തിലേറെ പേര്‍

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നു. ഇതാദ്യമായി പ്രതിദിന മരണം മുവായിരം കടന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണം രണ്ട് ലക്ഷം കടന്നു.

3,60,960 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 3293 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,61,162 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,79,97,267 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,48,17,371 പേര്‍ കൊവിഡ് മുക്തരായി. 2,01,187 പേരാണ് ഇതുവരെ മരിച്ചത്. 29,78,709 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.

14,78,27,367 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ 25,56,182 പേര്‍ വാക്‌സിനെടുത്തു. കൊവിഡ് പരിശോധനയുടെ ഭാഗമായി ഇന്നലെ വരെ
28,27,03,789 സാമ്പിളുകള്‍ പരിശോധിച്ചു. 17,23,912 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.



source http://www.sirajlive.com/2021/04/28/477153.html

Post a Comment

Previous Post Next Post