പി എം കെയര്‍ ഫണ്ട് എവിടെ; കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്സിജനുമില്ല, വാക്സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി എം കെയര്‍ ഫണ്ട് എവിടെ പോയെന്ന് രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു.
രാജ്യം കൊവിഡ് വ്യാപനത്തില്‍ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി രാഹുലിന്റെ വിമര്‍ശം.



source http://www.sirajlive.com/2021/04/15/475456.html

Post a Comment

أحدث أقدم