
നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി എല്ലാ രാഷ്ട്രീയ നേതാക്കളും ചിന്തിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന്റെ ട്വീറ്റ് സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ അസാന്‍സോളില്‍ പ്രധാനമന്ത്രി കൂറ്റന്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പുറത്തുവന്നത്. ഇത്രയും വലിയൊരു റാലി താന്‍ ആദ്യമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിയുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
source http://www.sirajlive.com/2021/04/18/475810.html
إرسال تعليق