തെറ്റ് തിരുത്തിയാല്‍ ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് തിരികെ വരാമെന്ന് കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി | ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നത്.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിക്കുന്നു

 



source http://www.sirajlive.com/2021/04/19/475932.html

Post a Comment

أحدث أقدم