പശ്ചിമ ബംഗാളില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 34 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടിംഗ് വൈകുന്നേരം 6:30 ന് അവസാനിക്കും. 34 സീറ്റുകള്‍ക്കായി 284 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

കൊവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണത്തിലും സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര സേനയുടെ 653 കമ്പനികളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ മാല്‍ഡ, മുര്‍ഷിദാബാദ്, സൗത്ത് ദിനാജ്പൂര്‍ എന്നീ മൂന്ന് ജില്ലകള്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ഈ മൂന്ന് അതിര്‍ത്തി ജില്ലകളിലും കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

പോളിംഗ് സമയത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമം തടയുന്നതിനും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ വോട്ടിംഗ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് സുരക്ഷ ശക്തമാക്കിയത്.



source http://www.sirajlive.com/2021/04/26/476850.html

Post a Comment

Previous Post Next Post