പ്രതിസന്ധിക്ക് പരിഹാരമാകുന്നു; സംസ്ഥാനത്ത് വാക്‌സീന്‍ വിതരണം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം | കേരളത്തില്‍ വാക്‌സീന്‍ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവായി വിതരണം സാധാരണ നിലയിലായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്‌സീന്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്‌തെത്തുന്നവര്‍ക്ക് ആശുപത്രി അധികൃതര്‍ ടോക്കണ്‍ നല്‍കും. അതനുസരിച്ച് കാത്തിരുന്ന് കുത്തിവെപ്പെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. ഇന്ന് മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അമ്പതിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കേരളത്തിലെത്തിച്ചിരുന്നു. തിരുവനന്തപുരം മേഖലക്ക് രണ്ടരയും എറണാകുളം, കോഴിക്കോട് മേഖലകള്‍ക്ക് ഒന്നരയും ലക്ഷം ഡോസ് വാക്‌സീനാണ് എത്തിയത്. 30,000 ഡോസ് വച്ച് ഒരു ദിവസം ആശുപത്രികളിലേക്ക് വീതിച്ച് നല്‍കും. ഒരു ദിവസം വാക്‌സീന്‍ നല്‍കേണ്ടവരുടെ എണ്ണവും നിജപ്പെടുത്തും.



source http://www.sirajlive.com/2021/04/23/476496.html

Post a Comment

أحدث أقدم