കണ്ണൂര്‍ | തുടര്‍ഭണം നേടി എല്‍ ഡി എഫ് ചരിത്രം സൃഷ്ടിക്കും. ദിവസം കഴിയുന്തോറും എല്‍ ഡി എഫിന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നു. 1991ല്‍ എല്‍ ഡി എഫിന് തുടര്‍ ഭരണ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തിലാണ് ഇത് നഷ്ടപ്പെട്ടത്. ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വലിയ വിജയം നേടും. എല്‍ ജെ ഡിയും കേരള കോണ്‍ഗ്രസ് എമ്മും വന്നതോടെ മുന്നണിയുടെ ബഹുജന അടത്തിറ കൂടുതല്‍ ശക്തമായി. കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വന്നത്. കേരളത്തില്‍ ബി ജെ പിക്ക് ഒരു വളര്‍ച്ചയുമില്ല. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും
source
http://www.sirajlive.com/2021/04/02/473968.html
إرسال تعليق