അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജി വിജിലന്‍സ് മുമ്പാകെ ഹാജരായി

കോഴിക്കോട് | അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എം എല്‍ എ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെയാണ് തൊണ്ടയാട്ടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഷാജി ഹാജരായത്. ഷാജിയെ ചോദ്യം ചെയ്തു വരികയാണ്.

വിജിലന്‍സ് റെയ്ഡില്‍ 48 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഷാജിയെ കഴിഞ്ഞാഴ്ച അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഷാജി കൂടുതല്‍ സമയം തേടുകയായിരുന്നു. തിരഞ്ഞെടുപ്പ് ചെലവിലേക്ക് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണമാണിതെന്നാണ് ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നത്. തെളിവായി രശീതികള്‍ ഹാജരാക്കാമെന്നും പറഞ്ഞിരുന്നു.



source http://www.sirajlive.com/2021/04/23/476492.html

Post a Comment

أحدث أقدم