
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ 45 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള ക്യാമ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വാക്സിന്‍ ക്ഷാമം വീണ്ടും രൂക്ഷമായത്. ഇന്ന് വൈകിട്ടോടെ അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരിപ്പാണ് ആരോഗ്യ വകുപ്പ്.
source http://www.sirajlive.com/2021/04/15/475471.html
Post a Comment