കാസര്‍കോട് | കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ടൈംസ് നൗ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രഹസ്യ ക്യാമറ ഉപയോഗിച്ചാണ് ടൈംസ് നൗ ഉണ്ണിത്താന്റെ അഭിമുഖം ഷൂട്ട് ചെയ്തത്. ആത്മാര്‍ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും ഉണ്ണിത്താന്‍ പറയുന്നു.
ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകള്‍ മാത്രമാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
source
http://www.sirajlive.com/2021/04/06/474311.html
إرسال تعليق