വാറണ്ട് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല; സരിത നായര്‍ അറസ്റ്റില്‍

തിരുവനന്തപുരം |  സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് വെച്ച് കോഴിക്കോട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ് നടപടി.
സോളാര്‍ തട്ടിപ്പ് കേസില്‍ നിരവധി തവണ വാറണ്ട് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റിന് ഉത്തരവിട്ടത്. സോളാര്‍ പാനല്‍ നല്‍കാണെന്ന് പറഞ്ഞ് കോഴിക്കോട്ടെ ഒരു വ്യാപാരിയില്‍നിന്നും സരിത നായരും ബിജു രാധാകൃഷ്ണനും 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

 



source http://www.sirajlive.com/2021/04/22/476341.html

Post a Comment

Previous Post Next Post