മന്‍സൂര്‍ വധം: പ്രതികള്‍ ഒത്തു ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ | മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ഒത്തുചേരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്‍സൂര്‍ വധക്കേസില്‍ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കൊലപാതകം നടന്നതിന് നൂറു മീറ്റര്‍ അകലെവച്ചാണ് പ്രതികള്‍ ഒത്തു ചേര്‍ന്നത്. കൊലപാതകത്തിന് 15 മിനിറ്റ് മുന്‍പാണ് ഒത്തുചേരല്‍. പ്രതിയായ ശ്രീരാഗ് അടക്കമുള്ളവര്‍ സിസിടിവി ദൃശ്യങ്ങൡുണ്ട്.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ സുന്നി പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്‌. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



source http://www.sirajlive.com/2021/04/13/475214.html

Post a Comment

Previous Post Next Post