യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചു

കൊച്ചി | യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന. ഈ മാസം 22 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. രണ്ടാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് സുബൈറിന് നോട്ടീസ് ലഭിച്ചത്.

ഭാര്യ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് തവണ സി കെ സുബൈര്‍ സമയം നീട്ടിച്ചോദിച്ചിരുന്നു.

കത്വ പെണ്‍കുട്ടക്ക് വേണ്ടി ധനസമാഹരണം നടത്തിയതില്‍ വലിയതിരിമറി നടന്നുവെന്ന് ആരോപണമുണ്ട്. ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം.



source http://www.sirajlive.com/2021/04/18/475802.html

Post a Comment

Previous Post Next Post