തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്.
കൊവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും കടുത്ത ഉത്കണ്ഠയിലാണെന്നും പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തുന്നതില്‍ സര്‍ക്കാര്‍ ഗൗരവമായ പുനരാലോചന നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
source
http://www.sirajlive.com/2021/04/18/475824.html
Post a Comment