മന്‍സൂര്‍ വധം: അന്വേഷണ സംഘത്തെ മാറ്റി

കണ്ണൂര്‍ | പാനൂരിലെ സുന്നിപ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റി. സംസ്ഥാന ക്രൈം ബ്രാഞ്ചിന് ആണ് പുതിയ അന്വേഷണ ചുമതല. ഡി വൈ എസ് പി. പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥന്‍.

ക്രൈം ബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളിനാണ് മേല്‍നോട്ട ചുമതല. നേരത്തേ ജില്ലാം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. അന്വേഷണത്തിനെതിരെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു.

കേസില്‍ മുഖ്യ പ്രതി വി വി ഷിനോസിന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇയാള്‍ റിമാന്‍ഡിലാണ്. മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിടിയിലായവരെല്ലാം സി പി എം പ്രവർത്തകരാണ്.



source http://www.sirajlive.com/2021/04/10/474815.html

Post a Comment

Previous Post Next Post