ന്യൂഡൽഹി | ഹത്രാസിലേക്കുള്ള യാത്രാമധ്യേ യു പി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. മഥുര ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രമേഹമടക്കം പല രോഗപീഡകളാൽ കഷ്ടപ്പെടുന്ന കാപ്പനെ ചിക്ത്‌സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
മഥുരയിലെ ജയിലിൽ നരകയാതനയാണ് കാപ്പൻ അനുഭവിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് പറ്റിയ അദ്ദേഹത്തെ ചങ്ങലകളിൽ ബന്ധിച്ചാണ് ആശുപത്രിയിൽ കിടത്തിയിരുന്നത് എന്ന് ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന.
ഇതിനിടെ കൊവിഡ് ബാധിതനായിട്ടും കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ല. തുടർന്ന് പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടമാണ് കാപ്പനെ എയിംസിലേക്ക് മാറ്റാൻ വഴിയൊരുക്കിയത്.
source http://www.sirajlive.com/2021/05/01/477558.html
إرسال تعليق