ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ തോതില്‍ മോചനം നേടുന്നു. 24 മണിക്കൂറിനിടയില്‍ 1,27,510 കേസുകളും 2,795 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കേസാണിത്. രാജ്യത്ത്രോഗമുക്തി നിരക്കും വര്‍ധിച്ചതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,55,287 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
2,81,75,044 കോവിഡ് കേസുകളാണ് രാജ്യത്് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 3,31,895 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ആകെ 2,59,47,629 പേര്‍ രോഗമുക്തി നേടി. 18,95,520 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുളളത്.
ഇതുവരെ 21,60,46,638 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
source http://www.sirajlive.com/2021/06/01/481889.html
Post a Comment