
6749 കര്‍ഷകര്‍ക്കാണ് സാരമായി നഷ്ടങ്ങള്‍ സംഭവിച്ചത്. 2,34,500 കുലച്ചവാഴകളും 88,200 കുലയ്ക്കാത്ത വാഴകളും നിലം പൊത്തി. 3090 വാഴകര്‍ഷകരെയാണ് ബാധിച്ചത്. 14000 കാപ്പിചെടികളും നശിച്ചു. 5180 റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു. 5260 കുരുമുളക് വള്ളികളും 7362 കവുങ്ങുകളും ,1155 തെങ്ങുകള്‍ക്കും നാശം സംഭവിച്ചു. ഇഞ്ചി (123 ഹെക്ടര്‍), മരച്ചീനി (120 ഹെക്ടര്‍), പച്ചക്കറികള്‍ (16 ഹെക്ര്‍) മഞ്ഞള്‍ (0.8 ഹെക്ടര്‍), ഏലം (4.2 ഹെക്ടര്‍), തേയില (5.6 ഹെക്ടര്‍) എന്നിങ്ങനെയാണ് നാശനഷ്ടങ്ങള്‍. കൃഷിഭവന്‍ അടിസ്ഥാനത്തില്‍ കുടൂതല്‍ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു.
ജില്ലയിൽ തുടർച്ചയായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. 11,36,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്. 90 വൈദ്യുതി പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. 7,56,000 രൂപയുടെ നഷ്ടമാണ് ഈയിനത്തിൽ കണക്കാക്കുന്നത്.
ചെരിഞ്ഞ വൈദ്യുത തൂണുകൾ നേരെയാക്കുന്നതിന് 1,10, 000 രൂപയുടെ ചെലവ് വരും. തകരാറിലായ ട്രാൻസ്ഫോർമർ നന്നാക്കുന്നതിന് 1,50,000 രുപയുടെ ചെലവ് വരും. മറ്റിനങ്ങളിൽ 1,20,000 രുപയും ചെലവ് വരും. ശക്തമായ കാറ്റിൽ ഒട്ടെ റെ പ്രദേശങ്ങളിൽ വൈദ്യുത ലൈൻ തകർന്നിരുന്നു.
യഥാസമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി സ്വീകരിച്ചു. കോവിഡ് കാലത്തെയും അതിജീവിച്ചാണ് സമയബന്ധിതമായി കെ.എസ്.ഇ.ബി വൈദ്യുതി തടസ്സം നീക്കുന്നതിന് നിതാന്തമായ പരിശ്രമം നടത്തുന്നത്.
source http://www.sirajlive.com/2021/05/16/479223.html
Post a Comment