15 തൊഴിലാളികളുമായി ബേപ്പൂരില്‍നിന്നും പോയ ബോട്ടിനെ കുറിച്ച് വിവരമില്ല; ആശങ്ക

കോഴിക്കോട് | ബേപ്പൂരില്‍ നിന്നും 15 തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് കടലില്‍ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ബേപ്പൂരില്‍ നിന്ന് ഈ മാസം അഞ്ചിനാണ് ബോട്ട് കടലില്‍ പോയ കെപി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
അതേ സമയം ബേപ്പൂരില്‍നിന്നു തന്നെ കടലില്‍ പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായി ഇതിലെ 15 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രണ്ട് ബോട്ടിലുമുള്ളത് തമിഴ്‌നാട് സ്വദേശികളാണ്.

അതേ സമയം എറണാകുളം പോഞ്ഞിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോള്‍ഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് സുഹൃത്തിനൊപ്പം ചെറു വള്ളത്തില്‍ ആന്റപ്പന്‍ മത്സ്യബന്ധനത്തിന് പോയത്. കൂടെ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ നീന്തി രക്ഷപെട്ടു.



source http://www.sirajlive.com/2021/05/16/479211.html

Post a Comment

Previous Post Next Post