
കഴിഞ്ഞ ദിവസം 136 എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭാ സമ്മേളനത്തിന് തുടക്കമായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ ബാബു, എം വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങളാല്‍ വി അബ്ദുറഹ്മാനും സത്യപ്രതിജ്ഞക്ക് എത്താനായില്ല. പ്രോടേം സ്പീക്കര്‍ പി ടി എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്. ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം സഭ പിരിയും. തുടര്‍ന്ന് 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം നടക്കും. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.
source http://www.sirajlive.com/2021/05/25/480580.html
إرسال تعليق