15-ാം നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം | ചരിത്ര വിജയം നേടി രണ്ടാമതും അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പക്കുന്ന 15- ാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ കൂടുതല്‍ പ്രാധാന്യം ആരോഗ്യ മേഖലക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും പാര്‍പ്പടം, അതിവേഗ സിവില്‍ ലൈന്‍ പാത, കെ ഫോണ്‍, സ്മാര്‍ട്ട് കിച്ചണ്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.

ആരോഗ്യപ്രശ്‌നങ്ങളാല്‍ കഴിഞ്ഞ ദിവസം സഭയില്‍ എത്താതിരുന്ന മന്ത്രി വി അബ്ദുറഹ്മാന്‍, നെന്മാറ എം എല്‍ എ കെ. ബാബു, കോവളം എം എല്‍ എ എവിന്‍സന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇന്ന് കെ ബാബു, മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ രാവിലെ എട്ടുമണിക്ക് സ്പീക്കര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് ബാധിതനായി വിശ്രമത്തിലുള്ള വിന്‍സന്റ് എം എല്‍ എ വരും ദിവസങ്ങളില്‍ സഭയിലെത്തും.

 



source http://www.sirajlive.com/2021/05/28/481212.html

Post a Comment

Previous Post Next Post