ഡല്‍ഹിയിലും യുപിയിലും ലോക്ക്ഡൗണ്‍ 17വരെ നീട്ടി

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 17 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്.

യുപിയിലും ഡല്‍ഹിയിലും കൊവിഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമവും നേരിട്ടിരുന്നു. നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.



source http://www.sirajlive.com/2021/05/09/478369.html

Post a Comment

أحدث أقدم