അസമിലെ വനത്തില്‍ 18 ആനകള്‍ ചത്ത നിലയില്‍

ഗുവാഹത്തി | അസമിലെ അമിലെ നഗോണ്‍ കര്‍ബി ജില്ലയിലെ വനത്തില്‍ 18 ആനകള്‍ ചത്തനിലയില്‍. ഇടിമിന്നലേറ്റാകാം ആനകള്‍ കൂട്ടത്തോടെ ചെരിയാന്‍ കാരണമെന്നാണ വനംവകുപ്പ് സംശയിക്കുന്നത്.
വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂ.14 ആനകളെ ഒരിടത്തും നാല് ആനകളെ മറ്റൊരിടത്തുമാണ് ചരിഞ്ഞ നിലയില്‍ കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അമിത് സഹായ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അമിത് സഹായ് വ്യക്തമാക്കി. ആനകള്‍ ചെരിഞ്ഞ സംഭവത്തില്‍ അസം വനംവകുപ്പ് മന്ത്രി നടുക്കം രേഖപ്പെടുത്തി.

കര്‍ണാടക കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമാണ് അസം. ആനക്കൊമ്പിനായും വിഷം നല്‍കിയും വൈദ്യുതാഘാതമേറ്റും ട്രെയിന്‍ ഇടിച്ചും ധാരാളം ആനകളാണ് അസമില്‍ ചത്തൊടുങ്ങുന്നത്. 2013നും 2016നും ഇടയില്‍ 100 ആനകളാണ് അസമില്‍ അസ്വാഭാവികമായി ചത്തൊടുങ്ങുന്നത്.

 

 



source http://www.sirajlive.com/2021/05/14/478933.html

Post a Comment

أحدث أقدم