ഗാസയില്‍ കൂട്ടക്കുരുതി തുടരുന്നു; മരണം 200ലേക്ക്

ജറൂസലേം |  ഗാസയില്‍ ഇസ്‌റാഈലിന്റെ ഭീകര ബോംബാക്രമണം തുടരുന്നു. ജനവാസ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ മാത്രം ഇസ്‌റാഈലി വിമനങ്ങള്‍ നടത്തിയ ബോംബാക്രമണമത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ബില്‍ഡിംഗുകള്‍ തകരുകയും ചെയ്തു. തകര്‍ത്ത രണ്ട് ബില്‍ഡിംഗുകള്‍ ജനങ്ങള്‍ തമാസക്കുന്ന ഫ്‌ളാറ്റുകളാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

ഇതോടെ എട്ട് ദിവസായി അധിനിവേശ ശക്തികള്‍ നടത്തുന്ന കടന്നാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 200ന് അടുത്തായി. കൃത്യമായി പറഞ്ഞാല്‍ 58 കുട്ടികളും 34 സ്ത്രീകളുമടക്കം 192 ഫലസ്തീനി ജീവനുകള്‍ നഷ്ടപ്പെട്ടു. ഹമാസ് നടത്തിയ പ്രതിരോധനത്തില്‍ 10 ഇസ്‌റാഈലികളാണ് കൊലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ മാത്രം 55 തവണയാണ് ഇസ്‌റാഈലി ബോംബര്‍ വിമാനങ്ങള്‍ ഫലസ്തീനില്‍ ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഫല്‌സീതിന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.

അതിനിടെ സംഘര്‍ഷത്തില്‍ യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും പിരിമുറുക്കം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. കൊല്ലപ്പെട്ട മലയാളി നേഴ്സ് സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

 

 



source http://www.sirajlive.com/2021/05/17/479343.html

Post a Comment

Previous Post Next Post