സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി

തിരുവനന്തപുരം | സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 23 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ മെയ് 16 വരെയാണ്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. വിദഗ്ധ സമിതി യോഗത്തില്‍ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണിത്. ഐ എം എ ഉള്‍പ്പെടെ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യ കിറ്റ് വിതരണം അടുത്ത മാസവും തുടരും. സാമൂഹിക പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



source http://www.sirajlive.com/2021/05/14/478969.html

Post a Comment

أحدث أقدم