രാജ്യത്ത് 24 മണിക്കൂറിനിടെ 2,40,842 പേര്‍ക്ക് കൂടി കൊവിഡ്; 3,741 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,55,102 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 3,741 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,99,266 പേരാണ് ഇതിനോടകം കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
നിലവില്‍ 28,05,399 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുള്ളതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.



source http://www.sirajlive.com/2021/05/23/480315.html

Post a Comment

Previous Post Next Post