രാജ്യത്ത് 24 മണിക്കൂറിനിടെ 4187 കൊവിഡ് മരണം; നാല് ലക്ഷത്തിലധികം പേര്‍ക്ക് കൂടി രോഗം

ന്യൂഡല്‍ഹി | രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് മരണങ്ങള്‍ .കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 4187 പേരാണ്. ഒറ്റ ദിവസം രാജ്യത്തുണ്ടായിട്ടുള്ള ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ ആകെ കൊവിഡ് മരണം 2,38,270 ആയി. പുതിയതായി 4,01,078 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2,18,92,676 എന്ന നിലയിലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 37,23,446 സജീവ രോഗികളാണ് ഉള്ളത്. 3,18,609 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി ആകെ രോഗമുക്തി നേടി. ഇതോടെ കൊവിഡ് രോഗം ഭേദമായവുടെ എണ്ണം 1,79,30,960 ആയി.



source http://www.sirajlive.com/2021/05/08/478248.html

Post a Comment

Previous Post Next Post