രാജ്യത്ത് 2,57,299 പേര്‍ക്ക് കൂടി കൊവിഡ്; 4,194 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മരണസംഖ്യ ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. രോഗമുക്തര്‍ 2,30,70,365 ആണ് ആകെ രോഗമുക്തര്‍. ആകെ മരണം 2,95,525 ആയി ഉര്‍ന്നു. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്നാട്ടില്‍ 36,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 467 പേര്‍ മരിച്ചു. 24,478 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗമുക്തര്‍ 14,76,761. തമിഴ്‌നാട്ടില്‍ ആകെ മരിച്ചത് 19,598 പേരാണ്. നിലവില്‍ സംസ്ഥാനത്ത് 2,74,629 പേര്‍ ചികിത്സയിലുണ്ട്.

മഹാരാഷ്ട്രയില്‍ 29,644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 44,493 ആണ്. ഇന്ന് 555 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092 ആണ്. 50,70,81 പേര്‍ ആകെ രോഗമുക്തരായി. ആകെ മരണം 86,618 ആണ്. നിലവില്‍ 3,67,121 പേരാണ് സംസ്ഥാനത്തെ ആകെ രോഗികള്‍.

രാജ്യത്ത് ആകെ 19,33,72,819 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.



source http://www.sirajlive.com/2021/05/22/480129.html

Post a Comment

Previous Post Next Post