ഗോവ മെഡി.കോളജ് ആശുപത്രിയില്‍ നാല് മണിക്കൂറിനുള്ളില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു; ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോര്‍ട്ട്

പനാജി | ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനും രാവിലെ ആറിനുമിടയില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു. യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചതായി ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ അറിയിച്ചു. ഇത്രയധികം രോഗികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മരിച്ചതിന്റെ യഥാര്‍ഥ കാരണം അറിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കാനുണ്ടായ കാലതാമസമായിരിക്കാം കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ തിങ്കളാഴ്ച ഓക്‌സിജന്‍ ക്ഷാമമുണ്ടായതായി ആരോഗ്യ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സമ്മതിച്ചു. മരണ കാരണം കോടതി അന്വേഷിക്കണമെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു.



source http://www.sirajlive.com/2021/05/11/478657.html

Post a Comment

Previous Post Next Post