മദ്‌റസകൾ മെയ് 29 ന് തുറക്കും; ജൂൺ അഞ്ച് മുതൽ ഓൺലൈൻ ക്ലാസുകൾ

കോഴിക്കോട് | സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകൾ റമസാൻ അവധിക്കുശേഷം മെയ് 29 ന് തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ അഞ്ച് മുതൽ ഓൺലൈൻ ക്ലാസുകളാണ് ആരംഭിക്കുക. മദ്‌റസകളിൽ വിദ്യാർഥികൾ നേരിട്ടെത്തി ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ലാസുകൾ മദ്‌റസാ മീഡിയ യൂട്യൂബ് ചാനൽ വഴിയാണ് നടക്കുക.

അധ്യയന വർഷാരംഭത്തിന്റെ മുന്നോടിയായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ കീഴിൽ പ്രവേശനോത്സവ് (ഫത്ഹെ മുബാറക്ക്) മെയ് 26 ബുധനാഴ്ച യൂട്യൂബ് ചാനൽ വഴി സംഘടിപ്പിക്കുമെന്നും സുന്നി വിദ്യാഭ്യാസ ബോർഡിൽ നിന്നും അറിയിച്ചു.

പഠപുസ്‌തക വിതരണം മെയ് 24 മുതൽ ആരംഭിക്കും. പുസ്തക വിതരണത്തിന് www.samastha.in എന്ന വെബ്സൈറ്റിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.



source http://www.sirajlive.com/2021/05/18/479520.html

Post a Comment

أحدث أقدم